Friday, April 19, 2024

HomeWorldഒരു മാസത്തിനിടെ 60,000 കോവിഡ് മരണം: റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

ഒരു മാസത്തിനിടെ 60,000 കോവിഡ് മരണം: റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

spot_img
spot_img

ചൈനയില്‍ ഒരുമാസത്തിനിടെ 60,000 പേര്‍ കോവിഡ് മൂലം മരിച്ചതായി റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ 8നും 2023 ജനുവരി 12നും ഇടയിലെ കണക്കാണ് ചൈന പുറത്തുവിട്ടത്.

59,938 പേര്‍ കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലംമരണപ്പെട്ടതായി ചൈനീസ് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരിച്ചവരില്‍ ഭൂരിഭാഗവും 80 വയസിനു മുകളിലുള്ളവരാണ്. വൈറസ് ബാധിച്ചതിനെ തുടര്‍ന്നുള്ള ശ്വാസതടസം മൂലം 5,503 മരണങ്ങളും കോവിഡ് വന്നതിനു ശേഷം മറ്റു രോഗങ്ങള്‍ മൂര്‍ഛിച്ചത് കാരണം 54,435 മരണങ്ങളും സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഗ്രാമപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കുമെന്നും ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ജിയാവോ യാഹുയി അറിയിച്ചു.

എന്നാല്‍ ആശുപത്രികളില്‍ നിന്നുംലഭിച്ച കണക്കുകളാണിതെന്നും യാഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നും ആരോപണമുണ്ട്. ആശുപത്രികളും ശ്മാശനങ്ങളും നിറഞ്ഞു കഴിഞ്ഞിട്ടും മരണസംഖ്യയില്‍ ചൈന കുറവ് കാണിക്കുന്നു എന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments