ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇന്‍ഡെക്സ് കണ്ട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
2017ല്‍ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തര്‍. 2018ല്‍ ഈ സ്ഥാനം ജപ്പാന് സ്വന്തമാക്കി.
2019ല്‍ ജപ്പാനില്‍നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷവും സൂചികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തര്‍. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക 14.8 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 13.8 ആയിരുന്നു.