Saturday, April 20, 2024

HomeWorldജസീന്തക്ക് പിന്‍ഗാമിയാകാന്‍ ക്രിസ് ഹിപ്കിന്‍സ്

ജസീന്തക്ക് പിന്‍ഗാമിയാകാന്‍ ക്രിസ് ഹിപ്കിന്‍സ്

spot_img
spot_img

വെല്ലിംഗ്ടണ്‍: സ്ഥാനമൊഴിയുന്ന ജസീന്ത ആര്‍ഡേണിന് പകരം ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്റ് പ്രധാനമന്ത്രിയാകും.

ജസീന്ത സര്‍ക്കാരില്‍ ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകള്‍ നിയന്ത്രിച്ചിട്ടുള്ള ക്രിസ് ഹിപ്കിന്‍സിനെ ലേബര്‍ പാര്‍ട്ടി എം പിമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒന്നടങ്കം പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി 44 കാരനായ ക്രിസ് ഹിപ്കിന്‍സ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 14 നാണ് ന്യൂസിലാന്റില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ അതുവരെ ക്രിസ് ഹിപ്കിന്‍സ് തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക.

നേരത്തെ ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന മാവോറി എംപിമാരില്‍ ഒരാളായ നീതിന്യായ മന്ത്രി കിരി അലന്‍ രാജ്യത്തിന്റെ ആദ്യത്തെ മാവോറി പ്രധാനമന്ത്രിയായേക്കും എന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ക്രിസ് ഹിപ്കിന്‍സിന്റെ പേര് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളില്ലാതെ ആണ് ഉയര്‍ന്ന് വന്നത്. ജസീന്ത ആര്‍ഡേണിനോളമില്ലെങ്കിലും രാജ്യത്ത് ജനപ്രിയനായ നേതാവ് തന്നെയാണ് ക്രിസ് ഹിപ്കിന്‍സ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments