Saturday, April 20, 2024

HomeWorldചൈനയില്‍ ഒരാഴ്ചയ്ക്കിടെ 13,000 കോവിഡ് മരണങ്ങള്‍

ചൈനയില്‍ ഒരാഴ്ചയ്ക്കിടെ 13,000 കോവിഡ് മരണങ്ങള്‍

spot_img
spot_img

ചൈനയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 13,000 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഒരു മാസക്കാലയളവില്‍, 60,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ചൈന ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയിലെ ആകെ ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും വൈറസ് ബാധിച്ചുവെന്നും സിഡിസി വ്യക്തമാക്കി.ജനസംഖ്യയുടെ 80 ശതമാനവും രോഗബാധിതരായതിനാല്‍, ചാന്ദ്ര പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം, പുതിയ തരംഗം ഉണ്ടാകില്ലെന്നാണ് സിഡിസിയിലെ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്

കൊറോണ വൈറസ് അണുബാധ മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 681 രോഗികള്‍ മരിച്ചത്. 11,977 പേര്‍ മറ്റ് രോഗങ്ങള്‍ മൂലം മരിച്ചതായും ശനിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ സിഡിസി വ്യക്തമാക്കി. വീട്ടില്‍ വച്ച്‌ മരിച്ചവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, ചാന്ദ്ര പുതുവത്സര അവധിക്കാലത്ത്, ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങള്‍ 36,000 ആയി ഉയരുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആരോഗ്യകാര്യങ്ങള്‍ പ്രവചിക്കുന്ന ഗവേഷക സ്ഥാപനം എയര്‍ഫിനിറ്റി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments