Thursday, April 25, 2024

HomeWorld'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍'; ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച 

‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’; ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച 

spot_img
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങും.

ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന ഡോക്യുമെന്ററിക്കെതിരെ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ജനാധിപത്യ സര്‍ക്കാരിനെയും, ജുഡിഷ്യറിയെയും അപമാനിക്കുന്നതാണ് സീരിസ് എന്നാണ് കേന്ദ്രത്തിന്റെ വാദം. യു ട്യൂബിലും ട്വിറ്ററിലും അടക്കം സമൂഹമാധ്യമങ്ങളില്‍ ഡോക്യുമെന്ററി പങ്കുവെക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇതോടെ ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് ബി.ബി.സി പിന്‍വലിച്ചിരിക്കുകയാണ്.

അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നു ബി.ബി.സി വ്യക്തമാക്കി.

ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിക്കുന്നത് ഭീരുത്വവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്ത് എത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments