Tuesday, March 19, 2024

HomeWorldന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

spot_img
spot_img

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ ജസീന്ത ആര്‍ഡേന് പകരമാണ് ലേബര്‍ പാര്‍ട്ടി എം.പിയായ ക്രിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

ജസീന്ത സര്‍ക്കാറില്‍ പൊലീസ്-വിദ്യാഭ്യാസ-പൊതുസേവന മന്ത്രിയായിരുന്നു 44കാരനായ ഹിപ്കിന്‍സ്. ഒക്ടോബര്‍ 14നാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്. അതുവരെ എട്ടു മാസം അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാനാകും.

കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ന്യൂസിലാന്‍ഡ് ഗവര്‍ണര്‍ ജനറല്‍ സിന്‍ഡി കിറോ സത്യവാചകം ചൊല്ലികൊടുത്തു. ‘ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളില്‍ ഞാന്‍ ഊര്‍ജസ്വലനും ആവേശഭരിതനുമാണ്’ , ഹിപ്കിന്‍സ് പ്രതികരിച്ചു.

കാര്‍മല്‍ സെപ്പുലോനി ന്യൂസിലന്‍ഡിന്റെ ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് പസഫിക് ദ്വീപിന്റെ പാരമ്ബര്യമുള്ള ഒരാള്‍ ഈ ചുമതല ഏറ്റെടുക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments