ലണ്ടന്‍: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ബന്ധുവുംയു.കെയിലെ അഴിമതി വിരുദ്ധ മന്ത്രിയുമായിരുന്ന തുലിപ് സിദ്ദിഖ് രാജിവച്ചു. ഹസീനയുമായി ബന്ധപ്പെട്ടനിരവധി അഴിമതി അന്വേഷണങ്ങളില്‍ തുലിപിന്റെ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് രാജി
തന്റെ മന്ത്രിസ്ഥാനം ഒരു സര്‍ക്കാരിന്റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കും എന്നതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാര്‍മറിന് അയച്ച രാജി കത്തില്‍, ലേബര്‍ എംപി അറിയിച്ചു.
മന്ത്രി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അവര്‍ നന്ദി പറഞ്ഞു. തുലിപിന്റെ പകരക്കാരിയായി വൈകോംബെയുടെ എംപിയായ എമ്മ റെയ്‌നോള്‍ഡ്‌സ് സ്ഥാനം ഏറ്റെടുത്തു.