അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ന്‍ ജയിലുകളില്‍ കഴിയുന്ന 50 തടവുകാര്‍ക്ക് യുഎഇയുടെ മധ്യസ്ഥതയില്‍ മോചനം. 25 യുക്രെയ്ന്‍ തടവുകാരെ റഷ്യയും 25 റഷ്യന്‍ തടവുകാരെ യുക്രെയ്‌നും കൈമാറി.
ഇതുള്‍പ്പെടെ യുഎഇയുടെ ഇടപെടലിലൂടെ വിവിധ ഘട്ടങ്ങളിലായി മൊത്തം 2,583 തടവുകാര്‍ക്കാണ് മോചനംലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുമെന്നും യുഎഇ വ്യക്തമാക്കി.