ബീജിംഗ്: ചൈനയില്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ച് ജനസംഖ്യയില്‍ വന്‍ ഇടിവ്. ഉള്ള ജനസംഖ്യയില്‍ തന്നെ വയോധികരുടെ എണ്ണമാണ് കൂടുന്നത്. യുവാക്കളുടെ എണ്ണം കുറയുന്നു. ഇത് ചൈനയുടെ ഭാവിയെ ചോദ്യചിഹ്നമായി മാറ്റുന്നു. റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ പേര്‍ 60 തോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. 2035-ഓടെ, ഈ സംഖ്യ 30% കവിയുമെന്ന് പ്രവചിക്കപ്പെടുന്നു.
2004 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്യണ്‍ ആയിരുന്നു. മുന്‍ വര്‍ഷം 1.39 ദശലക്ഷത്തിന്റെ കുറവുണ്ടായി. കിഴക്കന്‍ ഏഷ്യയില്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അവരുടെ ജനനനിരക്ക് കുത്തനെ ഇടിയുകയാണ്.
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണവും ഉന്നത വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നതിനാലും വിവാഹത്തിലും പ്രസവത്തിലും യുവാക്കള്‍ക്ക് താല്‍പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനവും 1949-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷവും മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ചൈനയില്‍ ജനസംഖ്യ ഇരട്ടിയായി. എന്നാല്‍, പിന്നീട് ജനസംഖ്യ നിയന്ത്രിക്കാന്‍ ‘ഒറ്റ കുട്ടി നയം’ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ ജനസംഖ്യ കുറയാന്‍ തുടങ്ങി.
എന്നാല്‍, ഇപ്പോള്‍ നയത്തില്‍ മാറ്റം വരുത്തി ജനന നിരക്ക് വര്‍ധിപ്പിക്കാനാണ് ശ്രമം. 2023-ല്‍ ചൈനയുടെ മൊത്തം ജനസംഖ്യ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി കുറയുകയും അതേ വര്‍ഷം തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ പിന്തള്ള ഇന്ത്യ മുന്നിലെത്തുകയും ചെയ്തു.