Thursday, March 28, 2024

HomeWorldപുടിന്റെ സഹായി 16ാം നിലയില്‍ നിന്ന് വീണു മരിച്ച നിലയില്‍

പുടിന്റെ സഹായി 16ാം നിലയില്‍ നിന്ന് വീണു മരിച്ച നിലയില്‍

spot_img
spot_img

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ സഹായിയായ പ്രതിരോധ ഉദ്യോഗസ്ഥ കെട്ടിടത്തിന്റെ 16ാം നിലയില്‍ നിന്ന് വീണു മരിച്ചു.

റഷ്യന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന മരീന യാന്‍കിനയാണ് (58) മരിച്ചത്. യുക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇവരുടെ പ്രധാന ചുമതല.

സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കലിനിസ്കി മേഖലയില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ പേവ്മെന്റില്‍ ബുധനാഴ്ച രാവിലെ എട്ടിനു മുമ്ബാണ് മൃതദേഹം കണ്ടെത്തിയത്. മരീനയുടെ ഭര്‍ത്താവിന്റെ അപ്പാര്‍ട്മെന്റാണ് ഇവിടെയെന്നു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കല്‍ ബറ്റാലിയനുകളില്‍ വെസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്ടിന്റെ ഫിനാന്‍സ് ഡയറക്ടറായിരുന്നു മരീന. റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിനിടെ മരിച്ച റഷ്യന്‍ ഉന്നതരില്‍ ഏറ്റവും പുതിയയാളാണ് മരീന. പുടിന്‍ അടുത്തിടെ പുറത്താക്കിയ റഷ്യന്‍ ജനറല്‍ മേജര്‍ ജനറല്‍ വ്ലാദിമിര്‍ മകരോവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് മരീനയുടെ മരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments