Friday, April 19, 2024

HomeWorldതുര്‍ക്കിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു

തുര്‍ക്കിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു

spot_img
spot_img

ഇസ്താംബുള്‍; കാഹ്‌റാമാന്‍മറാസ്, ഹാതെയ് പ്രവിശ്യകള്‍ ഒഴികെയുള്ള എല്ലാ ഭൂകമ്ബ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയവര്‍ക്കായി നടത്തി വന്ന തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്ന് തുര്‍ക്കി അറിയിച്ചു.

വീടുകള്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസമാണ് ഇനി ദൗത്യമെന്ന് അധികൃതര്‍ പറഞ്ഞു. കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് ഭൂകമ്ബം രാജ്യത്ത് സൃഷ്ടിച്ചത്.

ഭൂകമ്ബം നടന്ന് രണ്ടാഴ്ചയായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ടര്‍ക്കിഷ് ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസിഡന്‍സി അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്ബമുണ്ടായത്. ഇരുരാജ്യത്തുമായി അര ലക്ഷത്തോളം പേര്‍ മരിച്ചതായാണ് കണക്ക്. ഇരുരാജ്യത്തുമായി 2.6 കോടി ആളുകള്‍ക്ക് സഹായം ആവശ്യമാണെന്നാണ് യുഎന്‍ കണക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments