ബൈയ്ജിങ്: താജിക്കിസ്താനില്‍ ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററും (ഇ.എം.എസ്.സി.) അറിയിച്ചു.ചൈനീസ് അതിര്‍ത്തിയില്‍നിന്ന് 82 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് സി.സി.ടി.വി. പരിശോധനയില്‍നിന്ന് വ്യക്തമായി.
പ്രാഥമികാന്വേഷണത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ചൈനീസ് സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഷിന്‍ജിങ്ങിലെ ഇയിഗുര്‍ പ്രദേശത്തിനടുത്താണ് ഭൂചലനം ബാധിച്ചത്.