Tuesday, April 16, 2024

HomeWorldയുദ്ധം അവസാനിപ്പിക്കണം : ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് സെലെന്‍സ്കി

യുദ്ധം അവസാനിപ്പിക്കണം : ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് സെലെന്‍സ്കി

spot_img
spot_img

കീവ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചൈനയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച.

റഷ്യയ്ക്ക് ചൈന ആയുധം നല്‍കില്ലെന്ന് വിശ്വസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യവാര്‍ഷിക ദിനത്തിലാണ് സെലന്‍സ്കി നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

യുക്രെയ്ന്‍-റഷ്യന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുന്നതിനിടെ, വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ 12 പോയിന്റ് നിര്‍ദേശത്തില്‍, സമാധനപരമായ ചര്‍ച്ച മാത്രമാണ് യുക്രെയ്ന്‍ പ്രതിസന്ധിക്ക് പ്രായോഗികമായ ഏക പരിഹാരമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments