Sunday, April 21, 2024

HomeWorldസഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ച് വര്‍ഷം; ഓസ്ട്രേലിയയിലെ ദുരൂഹത നിറഞ്ഞ വീട്.

സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ച് വര്‍ഷം; ഓസ്ട്രേലിയയിലെ ദുരൂഹത നിറഞ്ഞ വീട്.

spot_img
spot_img

അഞ്ച് വര്‍ഷമായി സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഒരു വീട്ടില്‍ കഴിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്വദേശിനി. ഈ വീട്ടില്‍ എലി ശല്യം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഈ ഞെട്ടിപ്പിക്കുന്ന കാര്യം വെളിവായത്.

ഈ വീട്ടില്‍ നിന്ന് എപ്പോഴും ദുര്‍ഗന്ധം വമിച്ചിരുന്നുവെന്നും റസ്സല്‍ സ്ട്രീറ്റിലെ താമസക്കാര്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധമായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

2022 ഡിസംബര്‍ 22ന് വിക്ടോറിയ പോലീസ് പ്രദേശത്ത് ഒരു പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വീടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് മൃതദേഹത്തോടൊപ്പം കഴിഞ്ഞ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2022 ഡിസംബര്‍ 29ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍ ചപ്പുചവറുകളും മനുഷ്യവിസര്‍ജ്യങ്ങളും കുന്നുകൂടിക്കിടക്കുകയായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.

അതേസമയം ഈ സ്ത്രീയുടെ പെരുമാറ്റത്തില്‍ നേരത്തെയും തങ്ങള്‍ക്ക് സംശയം തോന്നിയിരുന്നുവെന്നും ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. നിലവില്‍ യുവതിയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. ഇവരുടെ സഹോദരന്റെ മരണകാരണത്തെപ്പറ്റി പോലീസ് അന്വേഷിച്ച് വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments