ടെൽ അവീവ് :ഇസ്രയേലിലെ ടെല്‍ അവീവില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നടന്ന മൂന്നാം തവണയാണ് ഇസ്രയേലില്‍ ആക്രമണം നടക്കുന്നത്.
ടെല്‍ അവീവ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് വെടിവെപ്പ് നടന്നത്. ഒരു അറബ് വംശജനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയെ തടയാന്‍ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബാക്കിയുള്ളവര്‍ സാധാരണക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം.
ഇതോടെ ഇസ്രയേലിന്റെ വിവിധയിടങ്ങളിലായ നടന്ന സമീപകാല ഭീകരാക്രമണങ്ങളില്‍ മരണം പതിനൊന്നായി. സംഭവത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അപലപിച്ചു. ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സര്‍ക്കാര്‍ ഭീകരതയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് അറിയിച്ചു. ഭീകരക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.