Sunday, July 14, 2024

HomeWorldപു​ടി​ന്റെ യു​ക്രെ​യ്ന്‍ യു​ദ്ധം ന​യ​പരമായ അ​ബ​ദ്ധമെന്ന് വൈ​റ്റ്ഹൗ​സ്

പു​ടി​ന്റെ യു​ക്രെ​യ്ന്‍ യു​ദ്ധം ന​യ​പരമായ അ​ബ​ദ്ധമെന്ന് വൈ​റ്റ്ഹൗ​സ്

spot_img
spot_img

വാ​ഷി​ങ്ട​ണ്‍: പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്റെ യു​ക്രെ​യ്ന്‍ യു​ദ്ധം നയപരമായ അ​ബ​ദ്ധമെന്ന് വൈ​റ്റ്ഹൗ​സ്. അ​ത് റ​ഷ്യ​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി .

ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ റ​ഷ്യ കൂ​ടു​ത​ല്‍ ഒ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണ്. യു​ക്രെ​യ്ന്‍ വി​ഷ​യ​ത്തി​ല്‍ റ​ഷ്യ​ന്‍ സൈ​ന്യം പു​ടി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രി​ക്ക​യാ​ണ്.

ത​ന്‍​മൂ​ലം പ്ര​സി​ഡ​ന്റും സൈ​നി​ക നേ​തൃ​ത്വ​വും ത​മ്മി​ല്‍ ഭി​ന്ന​ത​യി​ലാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യും വൈ​റ്റ്ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ കേ​റ്റ് ബെ​ഡി​ങ്ഫീ​ല്‍​ഡ് അ​വ​കാ​ശ​പ്പെ​ട്ടു.

യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്റെ അ​വ​സ്ഥ​യെ​യും ഉ​പ​രോ​ധം മൂ​ലം ആ ​രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​യും കു​റി​ച്ച്‌ സ​ത്യം തു​റ​ന്നു​പ​റ​യാ​നു​ള്ള ഭ​യം മൂ​ലം തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ പു​ടി​നെ ധ​രി​പ്പി​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കി​​വ് ല​ക്ഷ്യ​മി​ട്ട് വ​ന്‍ ആ​ക്ര​മ​ണ​മാ​ണ് റ​ഷ്യ ന​ട​ത്തി​യ​ത്.

വി​ചാ​രി​ച്ച​തു​പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​​ളെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. യു​ദ്ധ​മു​ഖ​ത്ത് യു​ക്രെ​യ്ന് സ​ഹാ​യം ന​ല്‍​കു​ന്ന​ത് തു​ട​രു​മെ​ന്നും റ​ഷ്യ​യി​ല്‍ നേ​തൃ​മാ​റ്റം യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റി​നെ​യും ഞ​ങ്ങ​ള്‍ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നെ​യും കു​റി​ച്ച്‌ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്മെ​ന്റി​നും പെ​ന്റ​ഗ​ണി​നും ഒ​രു​ചു​ക്കും അ​റി​യി​ല്ലെ​ന്ന് റ​ഷ്യ​ന്‍ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് മറുപടി നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments