Thursday, March 28, 2024

HomeWorldഅഞ്ചുമക്കളെ കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് ദയാവധം

അഞ്ചുമക്കളെ കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് ദയാവധം

spot_img
spot_img

ബെല്‍ജിയത്തില്‍ അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അമ്മയ്ക്ക് 16 വര്‍ഷത്തിന് ശേഷം സ്വന്തം അഭ്യര്‍ത്ഥന പ്രകാരം ദയാവധം.

56കാരി ജെനിവീവ് ലെര്‍മിറ്റിനാണ്‌ കടുത്ത മാനസിക വെല്ലുവിളി പരിഗണിച്ച്‌ ദയാവധത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2007 ഫെബ്രുവരി 28-നാണ് ജെനിവീവ് തന്റെ മകനെയും മൂന്ന് മുതല്‍ 14 വരെ പ്രായമുള്ള നാല് പെണ്‍മക്കളെയും കൊലപ്പെടുത്തിയത്. കുട്ടികളുടെ അച്ഛന്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇത്.ബെല്‍ജിയത്തിലെ നിയമമനുസരിച്ച്‌ ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമല്ല, കടുത്ത മാനസിക വിഭ്രാന്തിയുള്ള ആളുകള്‍ക്കും ദയാവധം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്

മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ജെനിവീവ് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 2008-ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവരെ 2019-ല്‍ മാനസികരോഗ ആശുപത്രിയിലേക്ക് മാറ്റി. ബെല്‍ജിയത്തിലെ നിയമമനുസരിച്ച്‌ ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമല്ല, കടുത്ത മാനസിക വിഭ്രാന്തിയുള്ള ആളുകള്‍ക്കും ദയാവധം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വ്യക്തി തന്റെ തീരുമാനത്തെക്കുറിച്ച്‌ പൂര്‍ണ ബോധവാനായിരിക്കണം, കൂടാതെ യുക്തിസഹമായ രീതിയില്‍ ദയാവധം സ്വീകരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താനും കഴിയണം.

ഈ നടപടിക്രമമാണ് ജെനിവീവ് പിന്തുടര്‍ന്നത്, വിവിധ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ് കോടതി വിധി പറഞ്ഞതെന്നും അവരുടെ അഭിഭാഷകന്‍ പറയുന്നു. കൊലപ്പെടുത്തിയ കുട്ടികളോടുള്ള ആദരസൂചകമായാണ് ജെനിവീവ് ദയാവധം തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ”കുട്ടികളെ കൊല്ലുമ്ബോള്‍ തന്നെ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു, മരണത്തോടെ ആ ആഗ്രഹം പൂര്‍ണമായി” – ജെനിവീവിനെ ചികിത്സിച്ച സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നു.

ജെനിവീവിന്റെ വിചാരണ വേളയില്‍ അവര്‍ മാനസികമായി അസ്വസ്ഥയാണെന്നും ജയിലില്‍ അയക്കരുതെന്നും അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ ആസൂത്രിതമായ കൊലപാതകമാണെന്നും കുറ്റക്കാരിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലില്‍ കഴിയവെ 2010-ല്‍ ജെനിവീവ് തന്റെ സൈക്യാട്രിസ്റ്റിനെതിരേയും നിയമനടപടിയിലേക്ക് കടന്നു. 2007-ല്‍ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റിന് കൊലപാതകത്തില്‍ നിന്ന് തന്നെ തടയാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. മൂന്ന് ദശലക്ഷം യൂറോ പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജെനിവീവ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം അവര്‍ നിയമ പോരാട്ടം ഉപേക്ഷിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments