അമേരിക്ക: ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ആധുനികവത്‍കരണം ലക്ഷ്യമിട്ട് ഉത്തര കൊറിയ ഒരു ആണവായുധം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.
കിം തന്‍റെ ആണവ പദ്ധതികളെ ഉപേക്ഷിക്കാന്‍ തയാറല്ല. ആണവായുധങ്ങളുടെയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെയും (ഐസിബിഎം) പരീക്ഷണം തുടരും. കാലക്രമേണ ഒരു ആണവശക്തിയായി ഉത്തരകൊറിയയെ ലോകം അംഗീകരിക്കുമെന്ന് കിം കരുതുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.