Thursday, April 25, 2024

HomeWorldനേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ അധികാരമേറ്റു

നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ അധികാരമേറ്റു

spot_img
spot_img

കാഠ്മണ്ഡു: നേപ്പാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാം ചന്ദ്ര പൗഡല്‍ നേപ്പാള്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാഷ്ട്രപതിയുടെ ഓഫീസായ ശീതള്‍ നിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹരികൃഷ്ണ കര്‍ക്കി 78 കാരനായ പൗഡലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ സി.പി.എന്‍ – യു.എം.എല്‍ സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണു പരാജയപ്പെടുത്തിയത്. സൈനിക ബാന്‍ഡ് ദേശീയ ഗാനം ആലപിക്കുകയും സല്യൂട്ട് നല്‍കുകയും ചെയ്ത ചടങ്ങില്‍ പുതിയ പ്രസിഡന്റിനെ ആശംസകള്‍ നേര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പാര്‍ലമെന്റ് അംഗങ്ങളും അണിനിരന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേപ്പാളിന്റെ രാജവാഴ്ച 2008-ല്‍ നിര്‍ത്തലാക്കി റിപ്പബ്ലിക്കായി മാറിയിരുന്നു. ഫെഡറല്‍ പാര്‍ലമെന്റിലെയും പ്രവിശ്യാ അസംബ്ലികളിലെയും അംഗങ്ങളാണ് രാം ചന്ദ്ര പൗഡലിനെ വ്യാഴാഴ്ച തിരഞ്ഞെടുത്തത്. 33,802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഉള്‍പ്പെടെ എട്ടംഗ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

നേപ്പാളിലെ കാഠ്മണ്ഡുവിലെ ന്യൂ ബനേശ്വറിലുള്ള പാര്‍ലമെന്റ് മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഫെഡറല്‍ പാര്‍ലമെന്റേറിയന്‍മാര്‍ക്കും പ്രൊവിന്‍സ് അസംബ്ലി അംഗങ്ങള്‍ക്കുമായി രണ്ട് പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ ഹാളില്‍ ഒരുക്കിയിരുന്നു. ജനപ്രതിനിധി സഭയിലെ 275 അംഗങ്ങളും ദേശീയ അസംബ്ലിയിലെ 59 പേരും ഏഴ് പ്രവിശ്യാ അസംബ്ലികളില്‍ 550 പേരും ഉള്‍പ്പെടെ ആകെ 884 അംഗങ്ങള്‍ ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments