കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതായ വാര്‍ത്തയും അദ്ദേഹത്തിനുവേണ്ടി പാര്‍ട്ടി അപ്പീല്‍ പോകുന്നതും അറിഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ്.
‘ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗുട്ടറെസ് ആശങ്കാകുലനാണോ’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് ഇങ്ങനെ പറഞ്ഞത്.
”രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട കേസിനെപ്പറ്റി ഞങ്ങള്‍ അറിഞ്ഞിരുന്നു. വിധിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി അപ്പീല്‍ പോകുന്നതും അറിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രമാത്രമേ പറയാന്‍ സാധിക്കൂ” -വക്താവ് വ്യക്തമാക്കി.