ആഡംബര കാര്‍ ബ്രാന്‍ഡായ പോര്‍ഷെയുടെ തലവന്‍ വുള്‍ഫ്ഗാങ് പോര്‍ഷെ വിവാഹമോചനത്തിനൊരുങ്ങുന്നു. ഭാര്യ ക്ലോഡിയ ഡിമന്‍ഷ്യ രോഗ ബാധിതയാണെന്നതാണ് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
74 വയസ്സുള്ള ക്ലോഡിയയെ കഴിഞ്ഞ രണ്ട് വര്‍ഷമായി നാല് കെയര്‍ടേക്കര്‍മാരാണ് പരിപാലിക്കുന്നത് അവര്‍ക്ക് മാസങ്ങളായി സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നില്ലെന്നും ഓര്‍മക്കുറവ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കാരണം അവരോടപ്പമുള്ള ജീവിതം ഏറെ ബുദ്ധിമുട്ടാണെന്ന് പോര്‍ഷെ മേധാവി പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഓസ്ട്രിയയില്‍ താമസിക്കുന്ന വുള്‍ഫ്ഗാങ്ങ് മുമ്ബ് സംവിധായിക സൂസന്‍ ബ്രെസ്സറുമായി 1988-ല്‍ വിവാഹിതനായിരുന്നു. 2008-ല്‍ വിവാഹമോചനം നേടി. ഇതില്‍ രണ്ട് കുട്ടികളുണ്ട്. നിലവില്‍ പോര്‍ഷെ ഓട്ടോമൊബൈല്‍ ഹോള്‍ഡിംഗ് എസ്‌ഇയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാനാണ് വോള്‍ഫ്ഗാംഗ്. മുന്‍ പോര്‍ഷെ എജി ഡിസൈനറും സിഇഒയുമായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ ജൂനിയറിന്റെയും ഡൊറോത്തിയ റീറ്റ്‌സിന്റെയും മൂത്ത മകനാണ് ഈ ബിസിനസുകാരന്‍, അവരുടെ കുടുംബ സ്വത്ത് ഏകദേശം 22 ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. പോര്‍ഷെ എജി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മുത്തച്ഛനായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ സീനിയറാണ്.
വിവാഹമോചന വാര്‍ത്തയ്ക്കൊപ്പം, 59 വയസ്സുള്ള മുന്‍ മോഡലായ ഗബ്രിയേല പ്രിന്‍സെസിന്‍ സു ലെയ്നിംഗനുമായി വൂള്‍ഫ്ഗാംഗ് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.