Tuesday, March 19, 2024

HomeWorldബെലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് പുടിൻ

ബെലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് പുടിൻ

spot_img
spot_img

ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

നീക്കം ആണവ നിര്‍വ്യാപന കരാറുകള്‍ ലംഘിക്കുന്നതല്ലെന്ന് പറഞ്ഞ പുട്ടിന്‍, ദശാബ്ദങ്ങളായി യു.എസ് അവരുടെ യൂറോപ്യന്‍ സഖ്യ രാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. ആണവായുധങ്ങള്‍ ബെലറൂസിലേക്ക് വിന്യസിക്കുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി.


യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലറൂസ്. ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൈനികര്‍ക്ക് അടുത്താഴ്ച മുതല്‍ റഷ്യ പരിശീലനം നല്‍കിത്തുടങ്ങും. ബെലറൂസില്‍ റഷ്യന്‍ ആണവായുധങ്ങള്‍ക്കായുള്ള സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണംജൂലൈ ഒന്നിനകം പൂര്‍ത്തിയാകും. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഏതാനും ഇസ്‌കന്‍ഡര്‍ മിസൈല്‍ സിസ്റ്റങ്ങള്‍ റഷ്യ ഇതിനോടകം തന്നെ ബെലറൂസിലേക്ക് മാറ്റിയിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments