Tuesday, March 19, 2024

HomeWorldശ്വാസകോശത്തില്‍ ‌അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശത്തില്‍ ‌അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

spot_img
spot_img

വത്തിക്കാന്‍ സിറ്റി : ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എണ്‍പത്തിയാറുകാരനായ മാര്‍പാപ്പയ്ക്ക് അടുത്തിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ കൊവിഡല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിക്കുന്നത്. ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ മാര്‍പാപ്പ പങ്കെടുത്തേക്കില്ലെന്നാണ് സൂചന.

മാര്‍പാപ്പയുടെ വലതുകാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്
മാര്‍പാപ്പയ്‌ക്ക് ഈസ്റ്ററിന് മുന്നോടിയായി പങ്കെടുക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ നിരവധി പരിപാടികളുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് ഏറെ തിരക്കുള്ള സമയമാണിത്. പ്രാര്‍ഥനാചടങ്ങുകള്‍ കൂടാതെ ഏപ്രില്‍ മാസം അവസാനത്തോടെ ഹംഗറി സന്ദര്‍ശനവും അദ്ദേഹത്തിന്റെ യാത്രാപദ്ധതിയിലുണ്ട്. ഇത് മാറ്റിവയ്ക്കുമാേ എന്ന് വ്യക്തമല്ല.

2021 ജൂലായിലും മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഇത് ആദ്യമായാണ് അദ്ദേഹം ആശുപത്രിയിലാവുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments