Sunday, July 14, 2024

HomeWorldകനേഡിയൻ സ്കൂളുകളിലെ വംശഹത്യയും ക്രൂരതയും; മാപ്പ് പറഞ്ഞ് മാർപാപ്പ

കനേഡിയൻ സ്കൂളുകളിലെ വംശഹത്യയും ക്രൂരതയും; മാപ്പ് പറഞ്ഞ് മാർപാപ്പ

spot_img
spot_img


റോം: കാനഡയിലെ കത്തോലിക്ക സ്കൂളുകളിൽ നടന്ന വംശഹത്യകളിൽ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ എത്തിയ തദ്ദേശീയ ഗോത്രവർഗ സംഘടന പ്രതിനിധികളോടാണ് മാർപാപ്പ മാപ്പ് പറഞ്ഞതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാനഡയിലെ ക്രിസ്ത്യൻ പള്ളികളുടെ കീഴിൽ തദ്ദേശവാസികൾ നേരിട്ട ക്രൂരതകൾക്കെതിരെയാണ് മാർപാപ്പയുടെ പ്രതികരണം. കത്തോലിക്ക സഭയുടെ ഭാഗത്ത് നിന്നുമുണ്ടായ ക്രൂരതയ്ക്ക് ദൈവത്തോട് മാപ്പ് പറയുന്നുവെന്ന് മാർപാപ്പ പറഞ്ഞു. അഗാധമായ വേദനയുണ്ടാക്കുന്ന കാര്യമാണിത്.

പശ്ചാത്താപത്തിൻ്റെ പാതയിൽ സഞ്ചരിച്ച് ഗോത്ര സമൂഹങ്ങളോട് മാപ്പ് പറഞ്ഞ കനേഡിയൻ ബിഷപ്പുമാർക്കൊപ്പം താൻ പങ്കുചേരുന്നതായും മാർപാപ്പ പറഞ്ഞു. ജൂലൈ അവസാനത്തോടെ കാനഡ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വെള്ളിയാഴ്ച മാർപാപ്പ വ്യക്തമാക്കി.

തങ്ങളുടെ പൂർവികർക്കെതിരെ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ക്രൂരതകൾക്ക് മാർപാപ്പ മാപ്പ് പറയണമെന്നും സഭ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർ മാർപാപ്പയെ കാണാൻ എത്തിയത്. “കത്തോലിക്ക സഭയിലെ അംഗങ്ങളുടെ നിന്ദ്യമായ പെരുമാറ്റത്തിന് ഞാൻ കർത്താവിനോട് ക്ഷമ ചോദിക്കുന്നു. ഞാൻ വളരെ വേദനിക്കുന്നുവെന്ന് എന്റെ ഹൃദയത്തിൽ തൊട്ട് പറയുകയാണ്. ” മാർപാപ്പ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments