Sunday, July 14, 2024

HomeWorld61-കാരനായ ജർമൻ സ്വദേശി കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവില്‍ അറസ്റ്റില്‍

61-കാരനായ ജർമൻ സ്വദേശി കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവില്‍ അറസ്റ്റില്‍

spot_img
spot_img

ബെര്‍ലിന്‍: കൊറോണ വാക്‌സിനെതിരെ ഇപ്പോഴും പലരും മുഖം തിരിച്ചു നിൽക്കുമ്ബോള്‍ ജർമൻ സ്വദേശിയായ 61കാരന്‍ വാക്‌സിനെടുത്തത് 87 തവണ. ഇത് ഏകദേശ കണക്ക് മാത്രമാണെന്നാണ് വിവരം. യഥാര്‍ത്ഥ കണക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അറസ്റ്റ് നടപടികള്‍ക്ക് പിന്നാലെ പോലീസ് വ്യക്തമാക്കി.

ജര്‍മനിയിലെ ഡ്രസ്‌ഡേനില്‍ കുത്തിവെയ്പ്പ് സ്വീകരിക്കാന്‍ വീണ്ടുമെത്തിയപ്പോള്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ പിടിയിലായത്. ജര്‍മനിയിലെ നാല് സംസ്ഥാനങ്ങളിലായാണ് പ്രതി കൊറോണ വാക്‌സിനെടുത്തിരുന്നത്. ദിവസേന മൂന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയിരുന്നുവെന്നാണ് വിവരം. പേരും ജനന തീയതിയും ഹാജരാക്കാറുണ്ടെങ്കിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിരുന്നില്ല. വാക്‌സിന്‍ എടുത്തതിന്റെ വിശദാംശങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിലാണ് അടങ്ങിയിരിക്കുക.

വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്‌ ജര്‍മനി പുറത്തുവിട്ട മാര്‍ഗരേഖകളിലെ പഴുതുകളാണ് ഇതോടെ പുറത്തുവന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments