Friday, July 12, 2024

HomeWorldഇമ്രാന്‍ ഇനി പ്രധാനമന്ത്രിയല്ല; ചുമതലകളില്‍ നിന്നും ഒഴിവാക്കിയെന്ന് ക്യാബിനറ്റ് സെക്രട്ടേറിയേറ്റ്

ഇമ്രാന്‍ ഇനി പ്രധാനമന്ത്രിയല്ല; ചുമതലകളില്‍ നിന്നും ഒഴിവാക്കിയെന്ന് ക്യാബിനറ്റ് സെക്രട്ടേറിയേറ്റ്

spot_img
spot_img

കറാച്ചി: ഇമ്രാന്‍ ഖാന്‍ ഇനി പാകിസ്താന്‍ പ്രധാനമന്ത്രിയല്ലെന്ന് സര്‍ക്കാരിന്റെ വിജ്ഞാപനം. സര്‍ക്കാരിനായി പാക് ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയത്.

ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്ററി കാര്യമന്ത്രാലയമാണ് തീരുമാനമെടുത്തതെന്നും അറിയിപ്പിലുണ്ട്. പാക് മാധ്യമപ്രവര്‍ത്തകനായ ഹമീദ് മിര്‍ ആണ് ഇക്കാര്യം പുറത്തു വിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്നും ഇമ്രാന്‍ ഖാനെ ഒഴിവാക്കിയതായും വിജ്ഞാപനത്തില്‍ പറയുന്നു.

നേരത്തെ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശുപാര്‍ശ ചെയ്തതിനേത്തുടര്‍ന്ന് പാക് പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടിരുന്നു. പാക് ദേശീയ അസംബ്ലിയില്‍ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് തള്ളിയതിനേത്തുടര്‍ന്നാണ് നടപടി. വോട്ടെടുപ്പ് നടത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments