Monday, December 2, 2024

HomeWorldതോമസ് സന്‍കാരയുടെ കൊലപാതകം, ബുര്‍ക്കിന ഫാസോ മുന്‍ പ്രസിഡന്റിന് ജീവപര്യന്തം

തോമസ് സന്‍കാരയുടെ കൊലപാതകം, ബുര്‍ക്കിന ഫാസോ മുന്‍ പ്രസിഡന്റിന് ജീവപര്യന്തം

spot_img
spot_img

ഒഗദൂഗ്: ആഫ്രിക്കയിലെ “ചെഗുവേര” എന്നറിയപ്പെടുന്ന തോമസ് സന്‍കാരയെ കൊലപ്പെടുത്തിയ കേസില്‍ ബുര്‍ക്കിന ഫാസോയുടെ മുന്‍ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ സൈനിക ട്രൈബ്യൂണല്‍.

1987-ല്‍ തന്റെ മുന്‍ഗാമിയും സഹപ്രവര്‍ത്തകനുമായ തോമസ് സന്‍കാരയെ അട്ടിമറിയിലൂടെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.

മാര്‍ക്സിസ്റ്റ് വിപ്ലവകാരി സന്‍കാര പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമായ ഔഗാഡൗഗൗവില്‍ വച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 1983-ല്‍ അധികാരമേറ്റ് നാല് വര്‍ഷത്തിന് ശേഷം 37 വയസിലായിരുന്നു മരണം. 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അട്ടിമറിയില്‍ കൊല്ലപ്പെട്ടിരുന്നു.

അഴിമതിയും കൊളോണിയല്‍ സ്വാധീനവും തടയുമെന്ന ഉറപ്പില്‍ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു സന്‍കാര.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments