Monday, December 2, 2024

HomeWorld'ചൗക്കിദാര്‍ ചോര്‍ ഹേ': പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം

‘ചൗക്കിദാര്‍ ചോര്‍ ഹേ’: പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം

spot_img
spot_img

ഇസ്‌ലമാബാദ്: പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ട് പടിയിറങ്ങുന്ന ഇമ്രാന്‍ ഖാനെ പിന്തുണച്ചും സൈന്യത്തെ പരിഹസിച്ചും ജനക്കൂട്ടം.

‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം വിളിച്ചാണ് ജനക്കൂട്ടം പാകിസ്ഥാന്‍ സൈന്യത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കിയത്. ഇമ്രാന്‍ ഖാനെ അനുകൂലിച്ച്‌ നടത്തിയ റാലിയിലാണ് ജനങ്ങള്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചത്.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമാണ് ‘ചൗക്കിദാര്‍ ചോര്‍ ഹേ’. ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യമാണ് ഇമ്രാന്‍ അനുകൂലികള്‍ പാക് സൈന്യത്തിനെതിരെ പ്രയോഗിക്കുന്നത്.

പഞ്ചാബ് പ്രവശ്യയിലെ ലാല്‍ ഹവേലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇമ്രാനെ ‘ജന നേതാവ്’ എന്ന് വിളിച്ചു. പാകിസ്ഥാന്‍ സൈന്യം, ഇമ്രാന്‍ ഖാന്റെ സ്ഥാനം തട്ടിയെടുത്തു എന്ന ആരോപണമാണ് ജനക്കൂട്ടം ഉയര്‍ത്തിയത്. മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്നും ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തങ്ങള്‍ സമാധാനത്തോടെ പ്രതിഷേധം അറിയിക്കുമെന്നും, അക്രമാസക്തരാകില്ലെന്നും ജനക്കൂട്ടം അദ്ദേഹത്തെ അറിയിച്ചു.

അതേസമയം, ക്രിക്കറ്റില്‍ കളിക്കുന്നത് പോലെ അവസാന പന്ത് വരെ താന്‍ പോരാടുമെന്ന് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാന്‍ ഖാന്‍ പുറത്താവുകയായിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments