കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഭാര്യയും അടക്കമുള്ളവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ലോക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡൗണിങ് സ്ട്രീറ്റില്‍ 2020 ല്‍ ബോറിസ് ജോണ്‍സണും സുഹൃത്തുക്കളും പാര്‍ട്ടി നടത്തിയെന്നാണ് കേസ്. പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോറിസ് ജോണ്‍സണ്‍ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോണ്‍സണ്‍, ചാന്‍സലര്‍ ഋഷി സുനാക്‌എന്നിവരും പിഴ അടയ്ക്കേണ്ടി വന്നിരുന്നു. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍.