ബീജിംഗ്: റഷ്യയ്ക്കും യുക്രെയ്‌നും ഇനി മുതല്‍ ഡ്രോണ്‍ നല്‍കില്ലെന്ന നിലപാട് വ്യക്തമാക്കി ചൈന.
ഡ്രോണുകള്‍ വ്യാപാര അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും സൈന്യത്തിനും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ബീജിംഗ് ഭരണകൂടമാണ് സൈന്യത്തിനും കമ്ബനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
സൈനിക ആവശ്യത്തിനായി ചൈനയ്ക്കായി ഡ്രോണുകളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്ബനികളെ കരിമ്ബട്ടികയില്‍ അമേരിക്ക പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്, ഡ്രോണ്‍ നിര്‍മ്മാണ കമ്ബനിയായ ഡിജെഐ, റഷ്യയ്ക്കും യുക്രെയ്നും ഡ്രോണുകള്‍ നല്‍കേണ്ടന്ന് തീരുമാനിച്ചത്.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വയം പ്രതിരോധത്തിനുള്ളത് മാത്രമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അത് ഭാവിയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും ഡിജെഐ അധികൃതര്‍ പറഞ്ഞു.