ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ നീല രത്നം- ‘ഡി ബീര്‍സ് കള്ളിനന്‍’ വിറ്റുപോയത് 57.5 മില്യണ്‍ യുഎസ് ഡോളറിന്. ബുധനാഴ്ചയാണ് ലേലം നടന്നത്.
ദക്ഷിണാഫ്രിക്കയിലെ കള്ളിനന്‍ ഖനിയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഈ രത്നക്കല്ല് കണ്ടെടുത്തത്. 15.10 ക്യാരറ്റുള്ള ഈ രത്നക്കല്ലിന് വേണ്ടി ശക്തമായ ലേലമാണ് നടന്നത്. അതീവ സമ്ബന്നരായ നാല് പേര്‍ തമ്മില്‍ അവസാനത്തെ എട്ട് മിനിറ്റ് നടന്ന ലേലംവിളി ആവേശജനകമായിരുന്നുവെന്ന് പ്രസ് റിലീസ് റിപ്പോര്‍ട്ട് പറയുന്നു.
ഒടുവില്‍, പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു സമ്ബന്നന്‍ മൊബൈല്‍ഫോണ്‍ വഴി ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഹോങ്കോങ്ങിലെ സോത്ബൈ കമ്ബനിയായിരുന്നു ലേല നടത്തിപ്പുകാര്‍. 48 മില്യന്‍ ഡോളര്‍ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച രത്നമാണ് 57.5 മില്യണ്‍ ഡോളറിന് വിറ്റു പോയത്.