Tuesday, March 19, 2024

HomeWorldമുത്തച്ഛന്റെ ചിത്രത്തിന് നേരെ വിരല്‍ ചൂണ്ടി :ഗര്‍ഭിണിയെ പരസ്യമായി വധ ശിക്ഷയ്‌ക്കിരയാക്കി കിം

മുത്തച്ഛന്റെ ചിത്രത്തിന് നേരെ വിരല്‍ ചൂണ്ടി :ഗര്‍ഭിണിയെ പരസ്യമായി വധ ശിക്ഷയ്‌ക്കിരയാക്കി കിം

spot_img
spot_img

പോങ്യാങ് : തന്റെ മുത്തച്ഛന്റെ ചിത്രത്തിനു നേരെ വിരല്‍ ചൂണ്ടിയെന്നാരോപിച്ച്‌ ഗര്‍ഭിണിയെ വധശിക്ഷയ്‌ക്കിരയാക്കി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.

കൊറിയയുടെ സ്ഥാപകനും കിം ജോന്‍ ഉന്നിന്റെ മുത്തച്ഛനുമായ കിം ഇല്‍-സങ്ങിന്റെ ചിത്രം ചൂണ്ടിക്കാണിച്ചതിനാണ് ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയെ പരസ്യമായി വധിച്ചത് . പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം, കൊറിയയുടെ സ്വേച്ഛാധിപത്യത്തെ ലോകമെമ്ബാടും അപലപിക്കുകയും നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഇത് ഭയാനകമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .

രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്വവര്‍ഗാനുരാഗികളെയും മതവിശ്വാസികളെയും ഉത്തരകൊറിയക്കാരെയും തൂക്കിലേറ്റാന്‍ കിം ഉത്തരവിട്ടതായും റിപ്പോര്‍ട്ട് ഉണ്ട് . ദക്ഷിണ കൊറിയ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത് . രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്വവര്‍ഗാനുരാഗികളെയും മതവിശ്വാസികളെയും ഉത്തരകൊറിയക്കാരെയും വധിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ 450 പേജുള്ള റിപ്പോര്‍ട്ടില്‍ 2017 നും 2022 നും ഇടയില്‍ തങ്ങളുടെ രാജ്യം വിട്ട 500 ലധികം ഉത്തരകൊറിയക്കാരുടെ സാക്ഷ്യങ്ങളും ഉള്‍പ്പെടുന്നു. “ഉത്തര കൊറിയന്‍ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് തോന്നുന്നു,” മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കിം ഇല്‍-സങ്ങിന്റെ ചിത്രം കണ്ടതിന് വധശിക്ഷ , ഉത്തരകൊറിയയില്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്, ആളുകള്‍ വളരെ വേഗത്തില്‍ ശിക്ഷിക്കപ്പെടുകയും അവരെ വ്യാപകമായി തൂക്കിലേറ്റുകയും ചെയ്യുന്നു” റിപ്പോര്‍ട്ട് പറയുന്നു. കൊറിയന്‍ സ്ഥാപകന്‍ കിം ഇല്‍-സങ് വെന്റിന്റെ ഛായാചിത്രം ചൂണ്ടിക്കാണിച്ച്‌ വീഡിയോയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

16നും 17നും ഇടയില്‍ പ്രായമുള്ള ആറ് കൗമാരക്കാര്‍ ഉത്തരകൊറിയയില്‍ വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments