ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയ്ക്ക് രക്ത കോശങ്ങളെ ബാധിക്കുന്ന കാന്‍സറായ ലുക്കീമിയ സ്ഥിരീകരിച്ചു.
ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഇദ്ദേഹത്തെ മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന 86കാരനായ ബെര്‍ലുസ്കോണിയ്ക്ക് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
ബെര്‍ലുസ്കോണിയ്ക്ക് കീമോതെറാപ്പി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. നാല് തവണ പ്രധാനമന്ത്രിയായ ബെര്‍ലുസ്കോണി ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ്. നിലവില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ നേതൃത്വത്തിലെ സര്‍ക്കാരിലെ സഖ്യകക്ഷികളിലൊന്നാണ് ഫോര്‍സ ഇറ്റാലിയ