Wednesday, May 14, 2025

HomeWorldറഷ്യന്‍ സൈനികര്‍ ലൈംഗികാതിക്രമം നടത്തുന്നു, ടോയ്ലറ്റ് പാത്രങ്ങള്‍ പോലും മോഷ്ടിക്കുന്നു: യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി

റഷ്യന്‍ സൈനികര്‍ ലൈംഗികാതിക്രമം നടത്തുന്നു, ടോയ്ലറ്റ് പാത്രങ്ങള്‍ പോലും മോഷ്ടിക്കുന്നു: യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി

spot_img
spot_img

കീവ്: യുദ്ധത്തിനിടെ റഷ്യന്‍ സൈനികര്‍ വീടുകള്‍ കൊള്ളയടിക്കുകയും ലൈംഗികാതിക്രമം നടത്തുകയാണെന്നും യുക്രെയ്ന്‍ വിദേശകാര്യ സഹ മന്ത്രി എമിന്‍ ധപറോവ.

വീട്ടു സാധനങ്ങള്‍ മോഷ്ടിക്കുകയാണെന്നും ചിലപ്പോള്‍ ടോയ്ലറ്റ് പാത്രങ്ങള്‍ പോലും മോഷ്ടിക്കേണ്ടി വന്നതായും സംഭാഷണങ്ങളിലുണ്ട്. കൂടാതെ, ലൈംഗിക അതിക്രമങ്ങളും സൈനികര്‍ നടത്തുന്നതായി എമിന്‍ പറഞ്ഞു. അമ്മയുടെ മുന്നില്‍ 11 വയസുള്ള ഒരു ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. അവന്റെ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി -അവര്‍ വിവരിച്ചു.

ഞങ്ങള്‍ ഒരു യുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. എന്റെ സന്ദര്‍ശനം സൗഹൃദത്തിന്റെ അടയാളമാണ്. ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് പരസ്പര സഹകരണം ആവശ്യമാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കീവിലേക്ക് സ്വാഗതം ചെയ്യുന്നു -മന്ത്രി പറഞ്ഞു.

യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തില്‍ റഷ്യന്‍ സൈനികര്‍ ലൈംഗികാതിക്രമം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ പ്രത്യേക പ്രതിനിധി പ്രമീള പാറ്റന്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments