ഒന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മാരകരോഗമുള്ള കുട്ടികള്‍ക്ക് വൈദ്യസഹായത്തോടെയുള്ള മരണം അനുവദിക്കുന്നതിനായി നിലവിലെ ദയാവധ നിയമങ്ങള്‍ വിപുലീകരിക്കുമെന്ന് ഡച്ച് സര്‍ക്കാര്‍.
അസഹനീയമായ രോഗവുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകള്‍ സഹിക്കുന്ന, സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത, സാന്ത്വന പരിചരണത്തിന് ആശ്വാസം നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകുക. ഡച്ച് ഡോക്ടര്‍മാരുടെ വര്‍ഷങ്ങളായുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. ഒരു വര്‍ഷം അഞ്ച് മുതല്‍ 10 വരെ കുട്ടികള്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിലവിലെ ഡച്ച് നിയമമനുസരിച്ച്, 12 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെ മാതാപിതാക്കളുടെ അനുവാദത്തോട് കൂടി ദയാവധത്തിന് വിധേയമാക്കാന്‍ സാധിക്കും. ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കില്‍ ഇത് നിയമപരമാണ്. എന്നാല്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികളുടെ കാര്യത്തില്‍ കൊണ്ടുവന്ന പുതിയ മാറ്റത്തിന്, നെതര്‍ലന്‍ഡ്സിലെ പ്രോട്ടോകോള്‍ മാറ്റേണ്ടതുണ്ട്. കുട്ടിക്ക് സമ്മതം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഡോക്ടറുമായി കൂടിയാലോചിച്ച് മാതാപിതാക്കളുടെ അനുമതിയോടെ ദയാവധം നടത്താമെന്നാണ് ഡച്ച് പ്രോട്ടോക്കോള്‍ പറയുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭരണസഖ്യത്തിലെ രണ്ട് ക്രിസ്ത്യന്‍ പാര്‍ട്ടികളില്‍ നിന്ന് ഈ വിഷയത്തില്‍ എതിര്‍പ്പ് നേരിട്ടിരുന്നു. അവരുമായി നടത്തിവന്ന വര്‍ഷങ്ങളായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്ലാ കക്ഷികളുടെയും സമ്മതത്തോടെ പുതിയ തീരുമാനം ക്യാബിനറ്റ് പാസാക്കിയത്.
ഇതോട് കൂടി ബെല്‍ജിയത്തിന് ശേഷം കൊച്ചുകുട്ടികള്‍ക്ക് ദയാവധം അനുവദിക്കുന്ന നിയമം പാസാക്കുന്ന രാജ്യമായി നെതര്‍ലന്‍ഡ്സ്