Thursday, March 28, 2024

HomeWorldവേള്‍ഡ് പ്രസ് ഫോട്ടോ: അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് പുരസ്‌കാരം

വേള്‍ഡ് പ്രസ് ഫോട്ടോ: അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് പുരസ്‌കാരം

spot_img
spot_img

വാഷിംഗ്ടണ്‍: അസോസിയേറ്റഡ് പ്രസിന്റെ ഇവ്ജിനി മലോലെറ്റ്ക പകര്‍ത്തിയ, റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്‌നിലെ മരിയുപോള്‍ പ്രസവാശുപത്രിയില്‍നിന്ന് ഗര്‍ഭിണിയെ ഒഴിപ്പിക്കുന്ന ചിത്രം വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി.

127 രാജ്യങ്ങളില്‍നിന്നുള്ള 3752 ഫോട്ടോഗ്രാഫര്‍മാരുടെ 60000ത്തിലേറെ ചിത്രങ്ങളില്‍നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സ്റ്റോറി ഓഫ് ദി ഇയര്‍ പുരസ്‌കാരം, അഫ്ഗാനിസ്താനിലെ ജനങ്ങളുടെ ദുരിതം വിവരിക്കുന്ന മാഡ്‌സ് നിസ്സനിന്റെ ചിത്ര പരമ്പരക്കാണ്. 2021ല്‍ ഇദ്ദേഹത്തിന് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ലോങ് ടേം പ്രോജക്ട് പുരസ്‌കാരം മധ്യേഷ്യയിലെ ജലസ്രോതസ്സ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള അനുഷ് ബാബജന്‍യാനിന്റെ ‘ബാറ്റേഡ് വാട്ടര്‍’ ചിത്ര പരമ്പരക്കാണ്. ഓപണ്‍ ഫോര്‍മാറ്റ് പുരസ്‌കാരം ഈജിപ്തിലെ മുഹമ്മദ് മഹ്ദിയുടെ ‘ദി ഡോര്‍ ഡോണ്ട് നോ മി’ പരമ്പരക്ക് ലഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments