Friday, March 29, 2024

HomeWorldരക്ഷാദൗത്യത്തിനായി നാവികസേനാ കപ്പല്‍ സുഡാനില്‍: രണ്ട് വിമാനങ്ങള്‍ ജിദ്ദയിലും തയ്യാര്‍

രക്ഷാദൗത്യത്തിനായി നാവികസേനാ കപ്പല്‍ സുഡാനില്‍: രണ്ട് വിമാനങ്ങള്‍ ജിദ്ദയിലും തയ്യാര്‍

spot_img
spot_img

ന്യൂഡല്‍ഹി: സുഡാനിലെ രക്ഷാദൌത്യത്തിനായി നാവികസേനയുടെ കപ്പല്‍ ഐ എന്‍ എസ് സുമേധ പോര്‍ട്ട്‌ സുഡാനിലെത്തി. വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ ജിദ്ദയിലും തയ്യാറാണ്.സ്ഥിതി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണ സജ്ജമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സ്ഥിതി ഇപ്പോഴും സങ്കീര്‍ണമായി തുടരുകയാണ് എന്നതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഇതിനാലാണ് കാലതാമസമെടുക്കുന്നത്. റോഡ് മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം സുരക്ഷിതമല്ലാത്തതിനാല്‍ ഈ വഴിക്കുള്ള നീക്കങ്ങളൊന്നും നടത്താന്‍ ഇപ്പോള്‍ മന്ത്രാലയത്തിന് തീരുമാനമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments