Friday, April 19, 2024

HomeWorldഓപ്പറേഷന്‍ കാവേരി ; ഇന്ത്യയുടെ സുഡാന്‍ രക്ഷാദൗത്യം ആരംഭിച്ചു

ഓപ്പറേഷന്‍ കാവേരി ; ഇന്ത്യയുടെ സുഡാന്‍ രക്ഷാദൗത്യം ആരംഭിച്ചു

spot_img
spot_img

സുഡാന്‍ : ഇന്ത്യയുടെ സുഡാന്‍ രക്ഷാദൗത്യം ‘ഓപ്പറേഷന്‍ കാവേരി’ആരംഭിച്ചു. കടല്‍ മാര്‍ഗം വഴിയാണ് ആദ്യഘട്ട രക്ഷാദൗത്യം. ദൗത്യത്തിന്റെ ഭാഗമായി 500 ഇന്ത്യക്കാര്‍ ഇതിനോടകം പോര്‍ട്ട് സുഡാനിലെത്തിച്ചിട്ടുണ്ട്.

സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായാണ് ഓപറേഷന്‍ കാവേരി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി കപ്പലുകളും എയര്‍ക്രാഫ്റ്റുകളും സജ്ജമാണ്.’- വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കുറിച്ചു

മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘ‌‍ര്‍ഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സുഡാന്റെ അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെ സൈന്യം വിമത ഗ്രൂപ്പാക്കി പ്രഖ്യാപിക്കുകയും പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സുഡാന്റെ പടിഞ്ഞാറുള്ള ഡാര്‍ഫൂര്‍ മേഖലയിലും കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കസാലയിലും പോരാട്ടം രൂക്ഷമാണ്.2021ല്‍ അബ്ദുല്‍ ബുര്‍ഹാനും മുഹമ്മദ് ഡാഗ്ലോയും ചേര്‍ന്നാണ് സുഡാനില്‍ സൈനിക അട്ടിമറിക്ക് നേതൃത്വം കൊടുത്തത്. തുടര്‍ന്ന്, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെ സൈന്യത്തിലേക്ക് ലയിപ്പിക്കാനുള്ള കരാറിലെ അഭിപ്രായവ്യത്യാസമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments