ലണ്ടന്‍: യു.കെയില്‍ അനധികൃതമായി ജോലിചെയ്തുവെന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ അറസ്റ്റിലായതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യക്കാരെ കൂടാതെ ബ്രസീല്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായവര്‍.
ഇവരില്‍ ഭൂരിഭാഗം പേരും ഇരുചക്രവാഹനങ്ങളില്‍ ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ്. യു.കെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍പ്രകാരം അനധികൃത കുടിയേറ്റക്കാരില്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.