Friday, June 2, 2023

HomeWorldബീജദാനത്തിലൂടെ 550ലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, നിര്‍ത്തിയില്ലെങ്കില്‍ നടപടിയെന്ന് കോടതി

ബീജദാനത്തിലൂടെ 550ലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, നിര്‍ത്തിയില്ലെങ്കില്‍ നടപടിയെന്ന് കോടതി

spot_img
spot_img

ആസ്റ്റര്‍ഡാം: ബീജദാനത്തിലൂടെ 550ലേറെ കുഞ്ഞുങ്ങളുടെ പിതാവായ വ്യക്തിയോട് ബീജദാനം നിര്‍ത്താനാവശ്യപ്പെട്ട് ഡച്ച് കോടതി. ബീജദാനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും കുട്ടികളിലൊരാളുടെ മാതാവും നല്‍കിയ പരാതിയിലാണ് നടപടി.

ജൊനാതന്‍ എന്ന 41കാരനെതിരെയാണ് നടപടി. ഡച്ച് നിയമപ്രകാരം ഒരാള്‍ ബീജദാനത്തിലൂടെ പരമാവധി 25 കുട്ടികള്‍ക്ക് മാത്രമേ ജന്മം നല്‍കാന്‍ പാടുള്ളൂ. അതും 12 കുടുംബങ്ങള്‍ക്കുള്ളിലായിരിക്കണം. എന്നാല്‍, 2007 മുതല്‍ ബീജം ദാനം ചെയ്യുന്ന ജൊനാതന്‍ 550 മുതല്‍ 600 വരെ കുട്ടികളുടെ പിതാവായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഇത്രയേറെ കുഞ്ഞുങ്ങളുടെ പിതാവാണെന്ന കാര്യം ജൊനാതന്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ജൊനാതന്റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെയും കുടുംബങ്ങളുടെയും താല്‍പര്യം സംരക്ഷിക്കണം. രാജ്യത്തിന് പുറത്തേക്ക് വരെ ഇയാളുടെ ബീജം കൊണ്ടുപോയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

താന്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെന്ന കാര്യം ജൊനാതന്‍ കുടുംബങ്ങളില്‍ നിന്ന് മനപൂര്‍വം മറച്ചുവെച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നൂറുകണക്കിന് അര്‍ധസഹോദരങ്ങളുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ കുടുംബങ്ങള്‍. അവര്‍ ആഗ്രഹിക്കാത്ത കാര്യമാണത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നത് കുട്ടികളില്‍ മാനസികാഘാതത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments