ഫ്രാങ്ക്ഫര്‍ട്ട് : വാഹനം തടഞ്ഞുനിർത്തി ജർമ്മൻ ചാൻസിലറെ ചുംബിച്ച വ്യക്തിക്ക് പിഴ 5100 അമേരിക്കൻ ഡോളർ. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ചുംബിച്ച 50 കാരൻ മയക്കുമരുന്നു ലഹരിയിലായിരുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫ്രാങ്ക്ഫര്‍ട്ട് ജില്ലാ കോടതി ചൊവ്വാഴ്ച 5100 ഡോളര്‍ പിഴ ചുമത്തിയത്.ചാൻസലറുടെ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്യുകയുമായിരുന്നു.
മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിച്ചതിനുo സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ചാന്‍സലറുടെ വാഹനവ്യൂഹത്തില്‍ അതിക്രമിച്ചു കയറിയതിനുമാണ് ശിക്ഷ താന്‍ പലതവണ കൊക്കെയ്ന്‍ കഴിച്ചിട്ടുണ്ടെന്നു പ്രതി സമ്മതിച്ചു. അബദ്ധത്തിലാണ് ചാന്‍സലറുടെ വാഹനവ്യൂഹത്തില്‍ ചേര്‍ന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വാഹനവ്യൂഹം നിര്‍ത്തിയപ്പോള്‍, അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്ന ഷോള്‍സിനെ സമീപിച്ച് കൈ കുലുക്കി ആലിംഗനം ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചാന്‍സലര്‍ക്ക് സ്‌നേഹപൂര്‍വ്വം വിടപറയുന്നതില്‍ മറ്റുള്ളവരുടെ മാതൃക പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നു പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 25ാം വാര്‍ഷികാഘോഷത്തിന് ശേഷം ഷോള്‍സ് ബെര്‍ലിനിലേക്ക് മടങ്ങുന്നതിനിടെയാണ് 2023 മെയ് മാസത്തില്‍ സംഭവം നടന്നത്.