Thursday, September 29, 2022

HomeWorld700 കോടിയിലധികം വിലവരുന്ന കൊക്കെയ്ന്‍ ലണ്ടന്‍ തീരത്തടിഞ്ഞു

700 കോടിയിലധികം വിലവരുന്ന കൊക്കെയ്ന്‍ ലണ്ടന്‍ തീരത്തടിഞ്ഞു

spot_img
spot_img

ലണ്ടന്‍: തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്. വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് തിങ്കളാഴ്ചയാണ് സംഭവം.

വിപണിയില്‍ ഇതിന് എഴുന്നൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പാകെറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ ‘ഭദ്രമായി’ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ െ്രെകം ഏജന്‍സി(എന്‍ സി എ) അറിയിച്ചു. മയക്കുമരുന്ന് തെക്കേ അമേരിക്കയില്‍നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എന്‍ സി എ ബ്രാഞ്ച് കമാന്‍ഡര്‍ മാര്‍ടിന്‍ ഗ്രേസ് ബി ബി സിയോടു പ്രതികരിച്ചു.

സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന നടത്തുമെന്നും എന്‍ സി എ വ്യക്തമാക്കി. വെള്ളം കടക്കാത്ത വിധത്തില്‍ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാകെറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എന്‍ സി എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 മില്യന്‍ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് ഈ പാകെറ്റുകളില്‍ ഉണ്ടായിരുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments