Monday, December 2, 2024

HomeWorldറഷ്യയെ ഭയം: ദ്വീപുകളില്‍ സൈനികവിന്യാസം ശക്തിപ്പെടുത്തി സ്വീഡന്‍

റഷ്യയെ ഭയം: ദ്വീപുകളില്‍ സൈനികവിന്യാസം ശക്തിപ്പെടുത്തി സ്വീഡന്‍

spot_img
spot_img

സ്റ്റോക്ക്ഹോം : രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകളില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തി സ്കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡന്‍. ബാള്‍ട്ടിക് സമുദ്രത്തിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലാണ് കൂടുതല്‍ സൈന്യത്തെ ഇറക്കി സ്വീഡന്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

1.6 ബില്യണ്‍ സ്വീഡിഷ് ക്രൗണ്‍സ് ഗോട്ട്ലാന്‍ഡ് ദ്വീപിലെ സുരക്ഷാ വര്‍ദ്ധനവിന് വേണ്ടി മാറ്റിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബാള്‍ട്ടിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വളരെ തന്ത്രപ്രധാനമായ മേഖലയായതിനാല്‍, ഇവിടുത്തെ സുരക്ഷ സ്വീഡന് ഉറപ്പു വരുത്തിയേ മതിയാകൂ.

ലോകത്തിലെ ഏറ്റവും ശാന്തമായ രാഷ്ട്രങ്ങളില്‍ ഒന്നായ സ്വീഡന്‍ കഴിഞ്ഞ ഒരു ദശാബ്ദമായി തങ്ങളുടെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്. 2014-ല്‍, റഷ്യ ഉക്രൈനില്‍ നിന്നും ക്രിമിയ പിടിച്ചെടുത്തു രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതോടെയാണിത്.

കഴിഞ്ഞ ഫെബ്രുവരി 24ന്, റഷ്യ ഉക്രൈനില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ എന്ത് പേരിട്ടു വിളിക്കുന്ന സൈനിക അധിനിവേശം നടത്തിയതോടെ സ്വീഡന്‍
സൈനിക വികസനം ശക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments