ക്വയീസോണ്‍: ഫിലിപ്പീന്‍സില്‍ ജനവാസ മേഖലയിലെ അഗ്നിബാധയില്‍ എട്ടുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ 5 മണിക്കാണ് ക്വയീസോണ്‍ മേഖലയിലെ ജനവാസ മേഖലയില്‍ തീപടര്‍ന്നത്.
80 വീടുകള്‍ കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.
മേഖലയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. ചേരിപ്രദേശം പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് അതിവേഗം തീ പടരുകയായിരുന്നു. രണ്ടു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായതെന്ന് പോലീസ് അറിയിച്ചു.