കാബൂള്‍ ; സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശവുമായി താലിബാന്‍ . സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിദൂര നഗരമായ ഹെറാത്തിലെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് എല്ലാ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോടും ഉത്തരവിട്ടു. അഫ്ഗാനിസ്ഥാനില്‍ മുമ്ബ് പലതവണ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പുറമേയാണിത്.
ഹെറാത്ത് നഗരത്തില്‍ വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു. താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വാഹനമോടിച്ചിരുന്ന സ്ത്രീകളുടെ ഈ അവകാശവും അവരില്‍ നിന്ന് എടുത്തുകളയുകയാണ്.
‘ ഞങ്ങള്‍ക്ക് ഇതിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഞങ്ങളോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’ ഹെറാത്ത് പ്രവിശ്യയിലെ ട്രാഫിക് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുമായ ജാന്‍ ആഗ പറയുന്നു