മോസ്‌കോ: അമേരിക്കയുടെ കുതന്ത്രങ്ങളില്‍ പെട്ടതാണ് യുക്രെയ്ന്‍ ഇത്ര അപകടത്തിലേക്ക് പോകാൻ ഇടയായതെന്ന് ആരോപിച്ച് ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലോകാഷെന്‍കോ.
മുപ്പതുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി രാജ്യം വിടേണ്ടിവന്നു. പതിനായിര ക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൂന്നാം മാസത്തിലേയ്‌ക്ക് യുദ്ധം കടന്നിട്ടും യുക്രെയ്ന്‍ കാണിക്കുന്നത് അബദ്ധമാണ്. റഷ്യ മുന്നോട്ട് വെച്ച സമാധാന ഉടമ്പടി യെ തള്ളിയ യുക്രെയ്ന്‍ അമേരിക്കയുടെ ചട്ടുകമായി മാറിയിരിക്കുന്നു.
റഷ്യ ലോകശക്തികള്‍ക്കെതിരെ ആണവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത ബെലാറൂസ് പ്രസിഡന്റ് തള്ളി. എന്നാല്‍ റഷ്യയെ ആക്രമിക്കാന്‍ ലോകശക്തികള്‍ നടത്തുന്ന ശ്രമം യുക്രെയ്‌നെ മുന്‍നിര്‍ത്തിയാണെന്നുള്ളത് തീര്‍ത്തും അംഗീകരിക്കാനാവില്ലെന്നും ലോകാഷന്‍കോ പറഞ്ഞു.
ബെലാറൂസ് അക്രമത്തിന് എതിരാണ്. എന്നാല്‍ മേഖലയില്‍ റഷ്യയുടെ നയങ്ങള്‍ യുക്രെയ്‌ന് നന്നായി അറിയാവുന്നതാണ്. ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ യുക്രെയ്ന്‍ ബെലാറൂസിനെ ആക്രമിക്കാന്‍ ശ്രമിച്ചത് റഷ്യയാണ് തടഞ്ഞതെന്നും ലോകോഷന്‍കോ ആരോപിച്ചു.