ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പ്രസിഡന്റ് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകള്‍ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സര്‍ക്കാര്‍ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.
സഹോദരന്‍ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞിരുന്നു.
എന്നാല്‍ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും മഹിന്ദ രജപക്‌സെ പറഞ്ഞു.