മിയാമി: ആറുമാസത്തെ ദൗത്യം പൂര്‍ത്തിയാക്കി നാലു ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെയെത്തിച്ച് സ്‍പേസ് എക്സ്.
യു.എസില്‍നിന്ന് മൂന്ന് ബഹിരാകാശ യാത്രികരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാള്‍ ജര്‍മനിയില്‍നിന്നും.
നാലുപേരെയും വഹിച്ച് സ്‍പേസ് എക്സിന്റെ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഫ്ലോറിഡയില്‍ തിരിച്ചിറങ്ങി. നാസയും സ്‍പേസ് എക്സും ചേര്‍ന്ന് ബഹിരാകാശത്തേക്ക് അയച്ച നാലംഗ സംഘത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജനായ രാജാ ചാരിയായിരുന്നു. ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ ആറുമാസത്തെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കാണ് സംഘം യാത്ര തിരിച്ചത്.
രാജാ ചാരിക്കൊപ്പം എസ് നേവി അന്തര്‍വാഹിനി ഓഫിസര്‍ കായ്‍ല ബാരണ്‍ (34), മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ടോം മാര്‍ഷ്ബേണ്‍ (61), ജര്‍മന്‍ ഡോക്റായ മത്തിയാസ് മൗറര്‍ (52) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്