കാബൂള്‍ : സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയ്‌ക്കുന്ന ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാന്‍ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ.
കാബൂളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരമ്ബരാഗതവും മാന്യവുമായ വേഷമാണ് തല മുതല്‍ കാല്‍ വരെ മൂടുന്ന ബുര്‍ഖകള്‍. ഇത് വേണം സ്ത്രീകള്‍ ധരിക്കാന്‍ എന്ന് താലിബാന്‍ നേതാവ് ഉത്തരവിട്ടു.
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ ഏറിയതോടെ ബുര്‍ഖ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സാധാരണ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് പാടില്ലെന്നാണ് പുതിയ ഉത്തരവ്.
മനുഷ്യരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയാണ് താലിബാന്‍ ഭരണകൂടം. യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാന്‍ പിടിച്ചെടുത്ത താലിബാന്‍ തീവ്ര ഇസ്ലാമിക നിയമങ്ങളാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.