കറാച്ചി: തലച്ചോറിനെ ഭക്ഷിക്കുന്ന സോംബി അമീബ മൂലമുണ്ടാകുന്ന നെയ്‌ഗ്ലേരിയ ഫൗലെരി ബാധിച്ച് പാകിസ്താനില്‍ ഒരാള്‍ മരിച്ചു.
മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 98 ശതമാനവും മാരകമായ രോഗമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അമീബ ബാധിച്ചവര്‍ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. 1962 നും 2020 നും ഇടയില്‍, അമേരിക്കയില്‍ 151 പേര്‍ക്ക് ഈ അമീബ ബാധിച്ചിട്ടുണ്ട്.
അമീബ അടങ്ങിയ ജലം മൂക്കിലൂടെ ശരീരത്തില്‍ കയറുമ്ബോഴാണ് നെയ്‌ഗ്ലേരിയ ഫൗലെരി പിടിപെടുന്നത്. അമീബ പിന്നീട് തലച്ചോറിലേക്ക് കയറി മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നു. നദിയില്‍ മുങ്ങുമ്ബോഴോ നീന്തുമ്ബോഴോ അമീബകള്‍ അതിവേഗം ശരീരത്തില്‍ പ്രവേശിക്കുന്നു.